തക്കാളിയടക്കം പച്ചക്കറികളുടെ വില റോക്കറ്റ് പോലെ കേറിയതോടെ നട്ടം തിരിഞ്ഞ് ജനങ്ങൾ. തക്കളിയും പച്ചമുളകും ഇഞ്ചിയുമെല്ലാം തൊട്ടാൽ പൊള്ളുമെന്ന നിലയിലാണ്. വിലക്കയറ്റം പിടിച്ച് കെട്ടാനാകാതെ സർക്കാർ നട്ടം തിരിയുമ്പോൾ പൊറുതി മുട്ടുകയാണ് ജനം
ഏറ്റവുമൊടുവിൽ സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് സർക്കാർ നിര്‍ദ്ദേശം. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിലക്കയറ്റ പരാതികൾ വ്യാപകമായതിനെ തുടർന്നാണ് തീരുമാനം.
കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് വിവിധ വകുപ്പുകള്‍ പരിശോധന നടത്തുമ്പോള്‍ പൊലീസ് സംരക്ഷണവും സഹായവും നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലക്കയറ്റം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് വെൽഫെയർ പാർട്ടി നേതൃ സംഗമം മലപ്പുറം ജില്ലാ സെക്രട്ടറി അഷറഫ് കട്ടുപാറ സംഗമം ഉദ്ഘാടനം ചെയ്തു.വി.വി.മൊയ്‌തുണ്ണി,…
നോമ്പുതുറ സമയം കവർച്ചക്കായി തിരഞ്ഞെടുത്തു, സ്കൂട്ടർ മറിച്ചിട്ട് സ്വർണ്ണാഭരണങ്ങളുമായി കടന്നു; മലപ്പുറം കാട്ടുങ്ങലിലെ സ്വർണ കവർച്ചയിൽ സഹോദരങ്ങൾ അറസ്റ്റിൽ മലപ്പുറം…
എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച വൈകിയിട്ട് കോലളമ്പ് കോലത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ…
എടപ്പാൾ: 2024-25 അധ്യാന വർഷത്തിലെ കുട്ടികളുടെ അംഗൻവാടി കലോത്സവം കുട്ടിപട്ടാളം എന്നാ പേരിൽ വിപുലമായി സംഘടിപ്പിച്ചു.എടപ്പാൾ വള്ളത്തോൾ കോളേജിൽ വെച്ച്…
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി…
യു. എ. ഇ ലേ നെല്ലിശ്ശേരി പ്രവാസികളുടെ സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു 14/03/2025 nu…