CHANGARAMKULAM

തകരാറിലായ അക്കികാവ് ജംങ്ഷനിലെ സിഗ്‌നലുകള്‍ ഇതുവരെയും പ്രവര്‍ത്തനക്ഷമമായില്ല

പെരുമ്പിലാവ്: മൂന്ന് മാസം മുന്‍പു തകരാറിലായ അക്കികാവ് ജംങ്ഷനിലെ
സിഗ്‌നലുകള്‍ ഇതുവരെയും പ്രവര്‍ത്തനക്ഷമമായില്ല. ഇതോടെ ഗതാഗത കുരുക്കും രൂക്ഷമായി. കേച്ചേരി ബൈപ്പാസ് റോഡില്‍ നിന്നും സംസ്ഥാന പാതയിലേക്കു കയറുന്ന വാഹനങ്ങള്‍ തിരക്കൊഴിയാന്‍ ഏറെ നേരം കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. അപകടങ്ങളും പതിവായിട്ടുണ്ട്. കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകിടക്കുവാന്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയും ഉണ്ട്. പാറേമ്പാടത്ത് കലുങ്ക് പണി നടക്കുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങളും ബൈപ്പാസ് വഴിയാണ് പോകുന്നത് .ഇലക്ട്രോണിക് ഭാഗങ്ങളുടെ തകരാണു സിഗ്‌നല്‍ നിലയ്ക്കാന്‍ കാരണമായതെന്നു അറ്റകുറ്റപ്പണിയുടെ കോണ്‍ട്രാക്ടുള്ള കെല്‍ട്രോണ്‍ കമ്പനിയുടെ അധികൃതര്‍ പറഞ്ഞു.ഇതോടൊപ്പം പ്രവര്‍ത്തനം നിലച്ച പെരുമ്പിലാവ് ജംക്ഷനിലെ സിഗ്‌നല്‍ അടുത്തിടെയാണു ശരിയാക്കിയത്. കെല്‍ട്രോണ്‍ അധികൃതരെ അറിയിക്കാതെ പരസ്യ ഏജന്‍സികളാണു ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയതെന്നു സൂചനയുണ്ട്. സിഗ്‌നലില്‍ പരസ്യം ബോര്‍ഡും തൂക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button