ന്യൂഡൽഹി : ഡൽഹി സാകേത് ജില്ലാ കോടതിയിൽ വെടിവെപ്പ്. കോടതിയിൽ എത്തിയ ഒരു സ്ത്രീക്ക് വെടിയേറ്റു. അഭിഭാഷക വേഷത്തിൽ എത്തിയയാളാണ് വെടിയുതിർത്തത്. വയറിന് വെടിയേറ്റ് സ്ത്രീയെ പോലീസ് ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് പോലീസ് പരിശോധന പുരോഗമിക്കുകയാണ്.സാമ്പത്തിക തർക്കം സംബന്ധിച്ച കേസിൽ വാദം കേൾക്കുന്നതിനായാണ് സ്ത്രീ കോടതിയിൽ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. നാലുതവണയാണ് അക്രമി വെടിയുതിർത്തത്. ഡൽഹിയിലെ ദ്വാരകയിൽ ഒരു അഭിഭാഷകൻ വെടിയേറ്റ് മരിച്ച സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും വെടിവെപ്പ്.