KERALA


ഡ്രൈവിംഗ്  ഒപ്പം ചാറ്റിങ്ങും:ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി

കൊച്ചി: മൊബൈലിൽ ചാറ്റിങ്ങും ഡ്രൈവിങ്ങും ഒന്നിച്ചുനടത്തിയ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി. എറണാകുളം സ്വദേശി റുബീഷിനെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കും. ബസിന്റെ ഫിറ്റ്നസും റദ്ദുചെയ്തു. അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. നിരത്തിലിറക്കാന്‍ പറ്റാത്ത നിലയിലുള്ളതാണ് വാഹനം എന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. അടിമുടി തകരാറ്. പരിശോധന കര്‍ശനമാക്കുമെന്നു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button