ഡ്രസ്സ് ബാങ്കിന്റെ ഉദ്ഘാടനം: നിരാലംബ കുടുംബങ്ങൾക്ക് പുതുവസ്ത്രം സമ്മാനിച്ച് കെയർ വില്ലേജ്
എടപ്പാൾ: പെരുന്നാൾ ആഘോഷ ഭാഗമായി നന്മയുടെ കരങ്ങൾ ജാതിമതഭേദമന്യേ പുതുവസ്ത്രങ്ങൾ സമ്മാനിച്ചപ്പോൾ സ്നേഹത്തണലിൽ നിരാലംബ ഹൃദയങ്ങൾക്ക് ആത്മ നിർവൃതി.
എടപ്പാൾ കെയർ വില്ലേജിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ കുടുംബ സംഗമത്തിന്റെ ഭാഗമായാണ് രജിസ്റ്റർ ചെയ്ത 105 കുടുംബങ്ങൾക്കും പ്രതിമാസ കിറ്റിനൊപ്പം, ഡ്രസ്സ് ബാങ്കിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുതുവസ്ത്രം സമ്മാനിച്ചത് . എടപ്പാൾ കാലടി വട്ടംകുളം ഗ്രാമപഞ്ചായത്തുകളിലെ നിർധന രോഗികൾ ഉൾപ്പെടുന്ന ആശ്രയമറ്റ കുടുംബങ്ങൾക്ക് ഏറെ ആശ്വാസമാവുകയായിരുന്നു കിറ്റും, പുതു വസ്ത്രങ്ങളും. നിരാലംബ രോഗികൾക്ക് ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സൗജന്യമായി നൽകുന്ന എടപ്പാളിലെ കെയർ വില്ലേജ് കഴിഞ്ഞ നാല് വർഷത്തോളമായി ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് പെരുന്നാൾ ആഘോഷത്തിന് ജാതിയും മതവും നോക്കാതെ പുതുവസ്ത്രങ്ങൾ സമ്മാനിച്ചത്.
കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
ഹാരിസ് ആറ്റൂർ ഉൽബോധന പ്രസംഗം നടത്തി. ടിപി ഹൈദരലി,
മൂപ്പന്റകത്ത് അബ്ദുൽ കരീം, ബ്യൂട്ടി മുബാറക്ക് കെ പി ഇസ്മയിൽ, റഫീഖ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.