EDAPPAL
ഡോ. മുഹമ്മദ് റമീസിനെ സിപിഐഎം കോലൊളമ്പ് ലോക്കൽ കമ്മിറ്റി അനുമോദിച്ചു

എടപ്പാൾ : കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഡി എം കാർഡിയോളജിയിൽ
കേരള ഹെൽത്ത് യൂണിവേഴ്സിറ്റി മൂന്നാം റാങ്ക് നേടിയ ഡോ. മുഹമ്മദ് റമീസിനെ സിപിഐഎം കോലൊളമ്പ് ലോക്കൽ കമ്മിറ്റി അനുമോദിച്ചു. ഡോ. കെ ടി ജലീൽ എം എൽ എ പൊന്നാട അണിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. സിപിഐഎം കോലൊളമ്പ് ലോക്കൽ സെക്രട്ടറി ടി കെ സൂരജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. പ്രഭാകരൻ, ആർ.ഗായത്രി, ലോക്കൽ കമ്മിറ്റി സെന്റർ അംഗങ്ങളായ ടി.പി മോഹനൻ, എൻ.ആർ അനീഷ്, എം.പി. ലക്ഷ്മി നാരായണൻ മാസ്റ്റർ, പൂക്കരത്തറ ബ്രാഞ്ച് സെക്രട്ടറി ബാവ എന്നിവർ പങ്കെടുത്തു.
