PONNANI

ഡോക്യുമെൻററി പ്രകാശനം ചെയ്തു.

പൊന്നാനി : തെക്കേ മലബാറിലെ ആദ്യകാല വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണത്തിന് നിർണായകമായ നേതൃത്വം വഹിച്ച കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്ററുടെ ജീവിതത്തെ മുൻനിർത്തി തയ്യാറാക്കിയ ഡോക്യുമെൻററി പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. ഭൂതകാല വിസ്മൃതിയിലേക്ക് വീണു പോയിരുന്ന ഉസ്മാൻ മാസ്റ്ററുടെ ജീവിതത്തെ പൊന്നാനിയുടെ ചരിത്രത്തിൽ നിന്ന് തിരിച്ചെടുക്കും വിധം ഡോക്യുമെൻററി തയ്യാറാക്കിയത് ചരിത്രകാരനായ ടി.വി അബ്ദുറഹ്മാൻകുട്ടി മാസ്റ്ററാണ്.
ഉസ്മാൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് പ്രസിഡൻറ് യു. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ടി.വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ട്രസ്റ്റ് സെക്രട്ടറി അഡ്വ. തജ്‌മൽ സലീക്ക്, ഡോക്യുമെൻററി എഡിറ്റർ മഹേഷ് മോഹൻ, ട്രസ്റ്റ് പി.ആർ.ഒ മുഹമ്മദ് പൊന്നാനി, നജുമു എടപ്പാൾ, അംഗങ്ങളായ യൂ. ജബ്ബാർ, ടി.വി മുഹമ്മദ്, യു. എം. അഷ്റഫ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button