EDAPPAL
നബിദിന ഘോഷയാത്രയെ വർഷവും വരവേൽക്കുന്ന അമ്മിണി: മതേതര സൗഹൃദത്തിന് മാതൃക
എടപ്പാൾ :അണ്ണക്കംപാട് താഴത്തു പീടികയിലെ അമ്മിണി പതിവുപോലെ ഇത്തവണയും നബിദിന ഘോഷയാത്രയെ വീടിന് മുന്നിൽ സ്വീകരിച്ചു. അബ്റാർ ജുമാമസ്ജിദ്-മൻശുഉൽ ഇസ്ലാം മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ അമ്മിണി മിഠായി വിതരണം ചെയ്ത് വിദ്യാർത്ഥികളോടൊപ്പം ഫോട്ടോയും എടുത്തു. കൂലി വേല ചെയ്ത് ഉപജീവനം നോക്കുന്ന അമ്മിണി ഒരിക്കൽപോലും നബിദിന സ്വീകരണം വിട്ടുപോയിട്ടില്ല. മതേതര സൗഹൃദത്തിന് മാതൃകയായി മാറുന്ന അമ്മിണിയുടെ പ്രവർത്തി സമൂഹത്തിന് പ്രചോദനമാണ്.