JOB HIRING
ഡോക്ടര്‍,നഴ്സ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും ആധാര്‍ കോപ്പിയുമായി കൂടിക്കാഴ്ച്ചക്കായി നവംബര്‍ ആറിന് ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഡോക്ടര്‍ തസ്തികയില്‍ രാവിലെ 10.30 നും നഴ്സിന് 11.30നുമാണ് അഭിമുഖം.
ഡോക്ടര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്,ടി.സി.എം.സി രജിസ്ട്രേഷനും സ്റ്റാഫ് നഴ്സിന് പ്ലസ്ടു, ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്, കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍-0494 2666439, 2666339.












