Local newsVATTAMKULAM
ഡി വൈ എഫ് ഐ വട്ടംകുളം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
![](https://edappalnews.com/wp-content/uploads/2023/06/3e8453ba-5499-4bf6-ba8a-596d15b6e9b6.jpg)
![](https://edappalnews.com/wp-content/uploads/2023/06/FB_IMG_1684432648344-819x1024-4.jpg)
എടപ്പാൾ: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴുത്തും കോഴിക്കൂടും നിർമ്മിച്ച തിൽ അഴിമതി ഓംബുഡ്സ്മാൻ കണ്ടെത്തിയ സാഹചര്യത്തിൽ പ്രസിഡണ്ടും കൂട്ടുനിന്ന 9,10വാർഡ് അംഗങ്ങളും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ വട്ടംകുളം പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു. സമരം മുന്നിൽ കണ്ട് പ്രസിഡന്റ് മജീദ് കഴുങ്കിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ് എന്നിവർ നേരത്തെ എത്തിയിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസും നേരത്തെ എത്തിയിരുന്നു. പത്തുമണിക്ക് പ്രഖ്യാപിച്ച ഉപരോധ സമരമാണ് എട്ടുമണിയോടെ ആരംഭിച്ചത്. മീറ്റിംഗ് ഹാളിൽ കയറിയ പ്രസിഡണ്ടിനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനേയും സെമിനാർ ഹാളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വച്ച് പൂട്ടിയിട്ടിരിക്കുകയാണ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)