EDAPPAL
ഡിപ്ലോമ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിന് തുടക്കം

എടപ്പാൾ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും യോഗ അസോസിയേഷൻ കേരളയും സംയുക്തമായി നടത്തുന്ന ‘ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ്’ കോഴ്‌സിന് എടപ്പാളിൽ തുടക്കമായി. പൊന്നാനി എംഎൽഎ പി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് വട്ടംകുളം പഞ്ചായത്ത് അംഗം റാബിയ കെ.പി അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് വാസുണ്ണി എം.വി, വെങ്ങിനിക്കര ഗ്രാമം കൂട്ടായ്മ സെക്രട്ടറി രാജീവ മാക്കോത്ത്, സോണൽ കോർഡിനേറ്റർ സജി, വ്യാപാരി സംഘടനാ നേതാവ് പ്രകാശൻ എന്നിവർ ആശംസകൾ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച്, വിവിധ യോഗാസന മത്സരങ്ങളിൽ വിജയിച്ച കുട്ടികൾ യോഗ ഡെമോൺസ്ട്രേഷൻ അവതരിപ്പിച്ചു.യോഗ അസോസിയേഷൻ ട്രഷറർ ധനീഷ് ടി.പി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സുലോചന നന്ദിയും പറഞ്ഞു.
