KERALA

ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ ഏപ്രിലില്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ്

ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ ഏപ്രിലില്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ്. നേരത്തേ പ്രഖ്യാപിച്ചതുപോലെ നാലു വര്‍ഷം കൊണ്ട് റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. ജീവനക്കാരുടെ കുറവ് നികത്താനായി 1500 സർവേയർമാരെ താത്കാലികമായി നിയമിക്കും. 1965ല്‍ തുടക്കമിട്ട റീസര്‍വേ നടപടികള്‍ 55 വര്‍ഷം പിന്നിട്ടിട്ടും 55 ശതമാനം പ്രദേശത്ത് മാത്രമാണ് പൂര്‍ത്തിയാക്കാനായത്. അതും പരമ്പരാഗത രീതിയിലായിരുന്നു നടപടികള്‍. കൃത്യതയും വേഗതയും ഉറപ്പാക്കി ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെ അതിവേഗം സര്‍വേ പൂര്‍ത്തിയാക്കാനുള്ള തീവ്രയജ്ഞമാണ് റവന്യു വകുപ്പ് ഏറ്റെടുത്തത്. നേര്‍ത്തെ പൂര്‍ത്തിയാക്കിയ 911 വില്ലേജുകളില്‍ 89 ഇടത്ത് ഇലക്ട്രോണിക് രീതിയിലാണ് സര്‍വേ നടന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 27 വില്ലേജുകളില്‍ ഡ്രോണുപയോഗിച്ചുള്ള രീതിയിലും നടത്തും. 1550 വില്ലേജുകളിലാണ് ആധുനിക ഉപകരണങ്ങളോടെ ഏപ്രിലില്‍ സര്‍വേ തുടങ്ങുന്നത്. Continusly Operating Reference Stations അഥവാ കോര്‍സ് എന്നറിയപ്പെടുന്ന നൂതന സ്റ്റേഷനുകള്‍ സ്ഥാപിച്ചാണ് ഡിജിറ്റല്‍ സര്‍വേകള്‍ പുനരാരംഭിക്കുന്നത്. മാര്‍ച്ചോടെ ഇത്തരം 28 കേന്ദ്രങ്ങള്‍ തുടങ്ങും. ഓരോ വര്‍ഷവും 400 വില്ലേജുകളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button