India
ഡല്‍ഹിയെ നയിക്കാൻ രേഖ ഗുപ്ത; രാംലീല മൈതാനത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹിയിലെ കാത്തിരിപ്പ് അവസാനിച്ചു, ബിജെപി രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു. ഷാലിമാർ ബാഗ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് വ്യാഴാഴ്ച രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.പർവേശ് വർമ്മ ഉപമുഖ്യമന്ത്രിയും വിജേന്ദ്ര ഗുപ്ത സ്പീക്കറുമാകും.27 വർഷത്തിനുശേഷമാണ് ദേശീയ തലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലേറിയത്. അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയുടെ 10 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് ത്രസിപ്പിക്കുന്ന ജയമായിരുന്നു. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്ത. 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രേഖയുടെ വിജയം. നാലാമത്തെ വനിത മുഖ്യമന്ത്രിയാണ് രേഖ.
