EDAPPALLocal news
ഡയാലിസ് രോഗികൾക്കുള്ള അതിജീവനം പദ്ധതി എം.പി- ഇ.ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു


എടപ്പാൾ: ഡയാലിസ് രോഗികൾക്കുള്ള മെഡിക്കൽ കിറ്റ് പദ്ധതിയായ “അതിജീവനം” എം.പി ഇ.ടി മുഹമ്മദ് ബഷീർ ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ മുഖ്യാതിഥിയായ ചടങ്ങിൽ, പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ നജീബ് , വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീജ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പത്തിൽ അഷറഫ്, ഡോ.അലി ബാവഹാജി, ഇബ്രാഹിം മൂതുർ, വാർഡ് മെമ്പർമാരായ പുരുഷോത്തമൻ, ഹസൈനാർ നെല്ലിശ്ശേരി, ദിലീപ് എരുവപ്ര, കെ.പി. റാബിയ, ഫസീല സജീബ്, സുഹൈല അഫീഫ്, പത്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി മനോജ് എം.എൻ നന്ദി രേഖപ്പെടുത്തി.
