EDAPPALLocal news

ഡയബെറ്റിസ് ഇന്ത്യ ദേശീയ പുരസ്കാരം ഡോ.ആർ പി അബ്ദുൾ ഹക്കീമിന്

എടപ്പാൾ : 2023 ഡയബെറ്റിസ് ഇന്ത്യ ദേശീയ പുരസ്കാരത്തിന് നടുവട്ടം ഗെറ്റ്‌വെൽ ഹോസ്പിറ്റലിലെ ചീഫ് ഡയബെറ്റിഷ്യനും ഫിസിഷ്യനുമായ ഡോ. ആർ പി അബ്ദുൽ ഹക്കിം അർഹനായി. പ്രമേഹ രോഗ ചികിത്സ രംഗത്തെ മികച്ച സേവനങ്ങൾ, പ്രമേഹ രോഗത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കൽ, എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാർഡിന് അർഹനായത്. ഇൻഡോറിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി ജിതേന്ദ്ര സിംഗ് അവാർഡ് കൈമാറി. മധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സാരംഗ്, ഐഡിഎഫ്, ഇഎസ്ഇഎ ചെയർമാൻ ഡോ. എ കെ ആസാദ്‌, രാജസ്ഥാൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. സുധീർ ബന്താരി, ഡയബെറ്റിക് ഇന്ത്യ ചീഫ് അഡ്വൈസർ ഡോ. ശശാങ്ക് ജോഷി, ആർഎസ്എസ്ഡിഎ പ്രസിഡന്റ്‌ ഡോ. ബി എം മക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button