Local newsPATTAMBI
ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു
പട്ടാമ്പി: കൊടുമുണ്ടയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. പരുതൂർ പടിഞ്ഞാറെ കൊടുമുണ്ട പാറ്റപ്പുറത്ത് ബഷീറിന്റെ മകൻ നബീലിനെ (17)യാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്ലസ് ടു വിദ്യാർത്ഥിയാണ് .കൊടുമുണ്ട കണ്ണാട് പരിസരത്ത് ബുധനാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയാണ് കണ്ടത്. തൃത്താല, പട്ടാമ്പി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പട്ടാമ്പി ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.