ട്രെയിന്‍ ഗതാഗത സ്തംഭനം; കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി

തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതത്തിന് പകരമായി കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയില്‍ നിന്നും ആറും അധിക ബസുകള്‍ സര്‍വ്വീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നും തിരുവനന്തപുരം, കോഴിക്കോട്ട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകള്‍ സര്‍വ്വീസ് നടത്താന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ ഗതാഗതമന്ത്രി നിര്‍ദ്ദേശം നല്‍കി.
അടിയന്തിരമായി ബസ് സര്‍വ്വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്.വിവരങ്ങള്‍ക്ക് :+91 4712463799, +91 9447071021, 1800 599 4011ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്. നാല് പാസഞ്ചറുകള്‍ ഉള്‍പ്പടെ ചില ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. വേണാട് എക്സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ഗുരുവായൂര്‍, എറണാകുളം-പാലക്കാട്, നിലമ്പൂര്‍-കോട്ടയം പാസഞ്ചറുകളാണ് റദ്ദാക്കിയത്. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ഒറ്റപ്പാലത്ത് നിര്‍ത്തിയിട്ടു. ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി മാന്നാനൂരില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും ഷൊര്‍ണൂരില്‍ നിര്‍ത്തിയിടും.
