ട്രിപ്പിൾ ലോക്ഡൗണിനിടയിലും മലപ്പുറം ജില്ലയിലേക്ക് വൻ ലഹരിക്കടത്ത്; വിതരണം മരുന്ന് കൊണ്ട് വരുന്ന വാഹനത്തിൽ ഒളിപ്പിച്ച്; കടത്തിയത് ഒരു കോടിയോളം വിലവരുന്ന ലഹരി വസ്തുക്കൾ

മലപ്പുറം: മലപ്പുറം ജില്ലയിലേക്ക് മെഡിസിന്‍ കൊണ്ട് വരുന്ന വാഹനങ്ങളില്‍ കോടികളുടെ മയക്കുമരുന്ന് കടത്ത്. പിടികൂടിയത് സിന്തറ്റിക് ഡ്രഗ് (എം. ഡി. എം. എ,) ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്‌നാട് മദ്യം എന്നിവ. മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കോടികള്‍ വിലവരുന്ന വന്‍ മയക്കുമരുന്നുകള്‍ പിടികൂടിയത്. ട്രിപ്പിൾ ലോക്ക് ഡൗണിനിടക്കും ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നു ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ ഓപ്പറേഷനിലാണ് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സിന്തറ്റിക് ഡ്രഗ് (എം.ഡി. എം. എ,) ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്‌നാട് മദ്യം എന്നിവ പിടികൂടിയത്. കോഴിച്ചെന പരേട് മുഹമ്മ ഷെബീബ് (25), വൈരംങ്കോട് കാക്കന്‍ കുഴിമുബാരീസ് (26), വാളക്കുളം കോഴിക്കല്‍ റെമീസ് സുഹസാദ് (24), കോഴിച്ചെന വലിയ പറമ്ബില്‍ മുഹമ്മദ് ഇസ്ഹാഖ്(25), കോഴിച്ചെന കൈത കാട്ടില്‍ അഹമ്മദ് സാലീം(21), വളവന്നൂര്‍ വാരണ കൂര്‍മത്ത് സൈഫുദ്ധീന്‍(25), തെക്കന്‍ കുറ്റൂര്‍ മെ പറമ്പത്ത് രഞ്ജിത്ത് (21) അല്ലൂര്‍ പുതുക്കുടി റിയാസ് (4ഠ) എന്നിവരടങ്ങുന്ന വന്‍ മയക്കുമരുന്ന് വിതരണ സംഘത്തെയാണ് പിടികൂടിയത്.
ബാംഗ്ലൂരില്‍ നിന്നും വരുന്ന ചരക്ക് വാഹനങ്ങളിലും മെഡിസിന്‍ കൊണ്ട് വരുന്ന വാഹനങ്ങളിലുമാണ് പ്രതികള്‍ മയക്കുമരുന്ന് ജില്ലയില്‍ എത്തിച്ചു ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. പ്രതികള്‍ ഇങ്ങനെ എത്തുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകള്‍ ആക്കി 500 2500 4000രൂപകളുടെ പാക്കറ്റുകളാക്കിയാണ് വിതരണം. എസ് കമ്പനി എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് അറിയുന്ന ആളുകള്‍ക്ക് മാത്രം കഞ്ചാവ് നല്‍കുകയുളൂ. സിന്തറ്റിക് ഡ്രഗ് കൊണ്ടുവരുന്ന പാര്‍ട്ടി ആളൊഴിഞ്ഞ സ്ഥലത്തു സാധനം വെച്ചു അതിന്റെ ഫോട്ടോ, വീഡിയോ എന്നിവ ഏജന്റ് മാര്‍ക്ക് അയച്ചു കൊടുക്കുകയും ഏജന്റിന് സാധനം ലഭിച്ചു കഴിഞ്ഞാല്‍ ഫോട്ടോ ഡിലീറ്റു ചെയ്യും. പണം ട്രാന്‍സഷന്‍ ഓണ്‍ലൈന്‍ ആയി മാത്രമാണ്. ഏജന്റുമാർ ചെറിയ പാക്കറ്റുകളില്‍ ആക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കും.ഇത്തരത്തില്‍ എം ഡി എം എ ശേഖരിച്ചു വൈലത്തൂര്‍ -കരിങ്കപ്പാറ റോഡില്‍ ഇതിലെ പ്രധാന കണ്ണിയായ ഷബീബും കൂട്ടാളികളും ബ്ലാക്ക് നിസാന്‍ കാറില്‍ വന്നു മറ്റൊരു ഏജന്റായ മുബാരിസിനു കൈമാറുന്ന സമയത്തു അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കഞ്ചാവും തമിഴ്‌നാട് മദ്യവും വില്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പരപ്പനങ്ങാടി ഭാഗത്തു വിതരണം ചെയ്യാന്‍ പോയിട്ടുണ്ടെന്നു മനസ്സിലാക്കി പ്രതിയായ സൈഫുദ്ധീന്‍ എന്നയാളെ കഞ്ചാവ് വാങ്ങാണെന്ന വ്യാജന വിളിച്ചു വരുത്തി അന്വേഷണസംഘം സഹസികമായി പിന്തുടര്‍ന്നു പരപ്പനങ്ങാടി ഞാന്‍ പായനിങ്ങല്‍ വെച്ച് പിടികൂടുകയായിരുന്നു. ഇയാള്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി 500 രൂപക്കു ദിവസേന 20പാക്കറ്റുകള്‍ വില്‍ക്കാറുണ്ട്. തമിഴ്‌നാട് മദ്യം 500 രൂപയുടെ കുപ്പി 1200രൂപയ്ക്കാണ് വില്പന നടത്തുന്നത്.സൈഫുദീനില്‍ നിന്നാണ് പ്രധാന കണ്ണികൾ കല്‍പകഞ്ചേരി വൈരാങ്കോട് ഭാഗങ്ങളില്‍ ഏജന്റ് മാര്‍ക്ക് വിതരണം ചെയുന്ന വിവരം അറിഞ്ഞത്. അന്വേഷണ സംഘം പ്രതികളായ രഞ്ജിത്ത്, റിയാസ് എന്നിവരെ നമ്പര്‍ ഇടാത്ത ബൈക്കില്‍ കഞ്ചാവ് സഹിതം തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും കഞ്ചാവും ബൈക്കും പിടിച്ചെടുത്തു.
