ട്രിപ്പിൾ ലോക്ക് ഡൗണിലും നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങി

എടപ്പാൾ: കൊവിഡ് വ്യാപന നിയന്ത്രണത്തിനായി ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിലും നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങി. ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായത് ഹോസ്പ്പിറ്റൽ കേസുമായി ബന്ധപ്പെട്ടായിരുന്നു. തൊട്ട് പുറകിലായി ഫുഡ് സപ്ലെയുമായുള്ള വാഹനങ്ങൾ. ബൈക്കുകളിലാകട്ടെ ആർ ടി ടി വളണ്ടിയർമാരും കൂടാതെ അനുമതിയോടെ കടന്നെത്തുന്ന ദീർഘദൂര യാത്രക്കാരും വിവാഹ ടീമുകളും കടത്തിവിടുകയല്ലാതെ നിർവൃത്തിയില്ലാത്ത സ്ഥിതിയായിരുന്നു ചങ്ങരംകുളത്ത് ഉണ്ടായത്. ഗ്രാമപ്രദേശങ്ങളിൽ പോലീസ് ബൈക്കുകളിൽ റാന്ത് ചുറ്റിയതിനാൽ നാട്ടിൻ പുറങ്ങളിൽ കാര്യമായി വാഹനങ്ങൾ പുറത്തിറങ്ങിയില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി കൊട്ടിയടച്ച ഗ്രാമ വീഥികളിൽ
ചിലത് വാഹനങ്ങൾക്കായി
തുറന്ന് കൊടുക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിട്ടുണ്ട്.
