Local newsPONNANI
ട്രാഫിക് സംവിധാനങ്ങളില്ല;ഉദ്ഘാടനത്തിനു മുൻപേ കുരുതിക്കളമായി കർമ റോഡ്


പൊന്നാനി: ട്രാഫിക് സംവിധാനങ്ങളില്ല, ഉദ്ഘാടനത്തിനൊരുങ്ങും മുൻപേ കർമ റോഡ് കുരുതിക്കളമാകുന്നു. ഒന്നും രണ്ടുമല്ല, വിരലിലെണ്ണാവുന്നതിലധികം ജീവനുകൾ കർമ റോഡിൽ നിന്നു പൊലിഞ്ഞു കഴിഞ്ഞു. ഇന്നലെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന്റെ ജീവൻ പൊലിഞ്ഞു. അധികൃതർ കണ്ണു തുറന്നില്ലെങ്കിൽ ഇനിയും ജീവനുകൾ ഇൗ റോഡിൽ പൊലിയുമെന്ന് നാട്ടുകാർ പറയുന്നു.
അത്രയേറെ അപകടകരമായാണ് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത്. സ്ട്രീറ്റ് ലൈറ്റ് പോലും റോഡിൽ സ്ഥാപിച്ചിട്ടി.
മതിയായ മുന്നറിയിപ്പുസംവിധാനങ്ങളില്ല. അമിതവേഗം നിയന്ത്രിക്കാൻ സംവിധാനങ്ങളില്ല. ടൂറിസം വികസനം മുന്നിൽക്കണ്ട് നടപ്പാക്കിയ റോഡ്അപകടപ്പാതയായി മാറുകയാണ്. റോഡിലൂടെ സ്വസ്ഥമായി നടക്കാൻ കഴിയാത്ത സ്ഥിതിയിലെത്തി. കർമ പാലം കൂടി തുറക്കുന്നതോടെ വാഹനങ്ങളുടെ എണ്ണം ഇനിയും കൂടും.
ponnaninews
