കൗമാരക്കാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ടീൻ പാത്ത് 2023 ആദ്യ എഡിഷൻ ഉദ്ഘാടനം വെളിയംകോട് എംടിഎം കോളേജ് സെക്രട്ടറി എൻ എന്‍.ഹവ്വാഹുമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷത്തില്‍ ആറ് എഡിഷനിലായി നടക്കുന്ന ഗ്രീന്‍ പാത്തിന്റെ ആദ്യ എഡിഷനില്‍ കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട ക്ലാസ് നടന്നു. ഹരിയാലി സാംസ്‌കാരിക സമിതിയുമായി സഹകരിച്ച് നടത്തിയ ആദ്യ എഡിഷനില്‍ ശാഹുല്‍ പഴുന്നാന ക്ലാസ്സിന് നേതൃത്വം നല്‍കി. എം.ശ്രീരാമനുണ്ണി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് ഡൈനമിക്‌സ് എഫക്ടീവ് കമ്മ്യൂണിക്കേഷന്‍, പേഴസ്ണാലിറ്റി ഡവലപ്‌മെന്റ് , മൈ ഇന്ത്യ, ആര്‍ട്ട് ഓഫ് ബിഹേവിയര്‍, അഡോളസന്‍സ് ആന്‍ഡ് സോഷ്യല്‍ അവയര്‍നെസ്സ് തുടങ്ങിയ വിഷയങ്ങളില്‍ വിവധ എഡിഷനുകളില്‍ ക്ലാസ്സുകള്‍ നടക്കും. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ അഡ്വ കെ.എ ബക്കര്‍, ടി. അരീഫ് മാസ്റ്റര്‍,മീന കുമാരി ടീച്ചര്‍, റിയാസ്.വി , അഷ്‌കര്‍. കെ, തുടങ്ങിയവര്‍ പ്രസംഗിച്ചു.