ടി.പി. ഉണ്ണികൃഷ്ണന്റെ ഓർമ്മക്കായി വായനശാല ഒരുക്കി ഗ്രാമവാസികൾ
![](https://edappalnews.com/wp-content/uploads/2023/07/download-6-4.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-16.jpg)
ചാലിശ്ശേരി:അകാലത്തിൽ വേർപിരിഞ്ഞ കുന്നത്തേരി സ്വദേശി തൊഴുക്കാട്ട്പടി ടി.പി. ഉണ്ണികൃഷ്ണന്റെ പേരിൽ ചാലിശ്ശേരിയിൽ വായനശാല ഒരുങ്ങി.വായനശാലയുടെ പ്രഖ്യാപനവും അനുമോദന ചടങ്ങും സംസ്കൃത പണ്ഡിതനും എഴുത്തുക്കാരനുമായ ഡോക്ഠർ ഇ .എൻ .ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ മാസം 15 നാണ് ടി.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചത് വൈദ്യുതി വകുപ്പിൽ സബ് എൻജീനിയറായാണ് വിരമിച്ചതെങ്കിലും നാട്ടുകാർക്കെല്ലാം ഇദ്ദേഹം മാഷായായിരുന്നു.നാടിന്റെ എല്ലാ നന്മകളിലും ജനകീയ പ്രവർത്തനങ്ങളിലും മുന്നിൽ നിന്നിരുന്ന മാഷെ ഗ്രാമത്തിലുള്ളവർ പ്രിയപ്പെട്ടവനാക്കി.ഇദ്ദേഹത്തിന്റെ ഓർമ്മ നിലനിൽക്കുവാനാണ് ഗ്രാമവാസികൾ പൗർണ്ണമി കലാസമിതിക്ക് കീഴിൽ പുതിയതായി ടി.പി. ഉണ്ണികൃഷണൻ സ്മാരക പൗർണ്ണമി വായനശാല ഒരുക്കിയത്.പഞ്ചായത്തിൽ ഇ.പി. എൻ നമ്പീശൻ സ്മാരക ചൈതന്യ വായനശാല , എൻ.ഐ പരീത് ഗ്രന്ഥശാലകളാണ് മറ്റു പേരിൽ നിലവിൽ ഉള്ളത് ഗ്രാമത്തിൽ ടി.പി.യുടെ പേർ നാമകരണ ചെയ്തതോടെ വ്യക്തികളുടെ പേരിലുള്ള മൂന്നാമത്തേതും ,ഗ്രാമത്തിൽ ഏഴാമത്തെ വായനശാലയായി ഇത് മാറി രണ്ടായിരത്തിലധികം പുസ്തകൾ വായനശാലയിൽ ഒരുക്കി.ഗ്രാമത്തിന്റെ എല്ലാ മനസ്സുകളിലും ഇടം നേടിയ ടി.പി. ഉണ്ണികൃഷണനാണ് കുന്നത്തേരിയിൽ 1984 ൽ പൗർണ്ണമി കലാസമിതി രൂപീകരിച്ചത് 1992 രജിസ്ട്രർ ചെയ്ത ശേഷം കലാസമിതിക്ക് കീഴിൽ പി.എസ്.സി കോച്ചിങ് ഉൾപ്പെടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തി നിരവധി പേരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ മുഖ്യ പങ്കു വഹിച്ചു.പ്രദേശത്ത് നിന്ന് പത്തിലധികം പേരെ സർക്കാർ ജോലിക്കാരാക്കുന്നതിലും ഇദ്ദേഹത്തിന്റെ പരിശ്രമം ഏറെയായിരുന്നു.നന്മയുടെ പ്രതീകമായ ടി.പി.ഉണ്ണികൃഷ്ണൻ വേർപിരിഞ്ഞ് ഒരുമാസം തികയുന്നതിന് മുമ്പ് തന്നെ ഗ്രാമ സികൾ എന്നും ഓർത്ത് നിൽക്കുവാനാണ് പൗർണ്ണമി കലാസമിതിക്ക് കീഴിൽ ടി.പി. ഉണ്ണികൃഷ്ണൻ പൗർണ്ണമി വായനശാല എന്ന പേരിൽ പുതിയ വായനശാല രൂപീകരിച്ചത് സംസ്ഥാന ലൈബ്രറി കൗൺസലിന്റെ അംഗീകാരവും വായനശാലക്ക് ലഭിച്ചു
![](http://edappalnews.com/wp-content/uploads/2025/01/logo.png)