Local newsTHRITHALA
ടി.എഫ്.എ തൃത്താല സംഘടിപ്പിക്കുന്ന സൗജന്യ സ്പെഷ്യൽ മെഡിക്കൽ നാളെ


തൃത്താല: മുറിച്ചുണ്ടോടു കൂടിയോ അണ്ണാക്കിന്റെ (പാലറ്റ്) വൈകല്യത്തോടു കൂടിയോ ജനിക്കുന്ന കുട്ടികൾക്ക് തികച്ചും സൗജന്യമായി ഇൻഗാ ഹെൽത്ത് ഫൗണ്ടേഷന്റേയും എറണാംകുളം കിൻഡർ ഹോസ്പിറ്റലിന്റേയും സഹകരണത്തോടെ ചികിത്സയും സർജറിയും നടത്തുന്നു. ശസ്ത്രക്രിയയും യാത്രാ ചെലവുകളുമെല്ലാം സൗജന്യമായി നടത്തുന്ന മെഡിക്കൽ ക്യാമ്പിന്റെ പ്രാഥമിക പരിശോധന തൃത്താല റസ്റ്റ് ഹൗസിന് മുൻവശത്തുള്ള മുളക്കൽ കോംപ്ലക്സിൽ വെച്ച് ജൂലൈ 25 ചൊവ്വാഴ്ച കാലത്ത് 10 മണിമുതൽ 1 മണി വരെ നടത്തുന്നതാണ്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിന് 9447837956, 9846857638 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
