kaladi
ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ (BRC) പ്രവേശനോത്സവം സംഘടിപ്പിച്ചു .
കുടുബശ്രീ ജില്ലാ മിഷൻ്റെയും കാലടി ഗ്രാമപഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ 2025-26 അധ്യായന വർഷത്തിലെ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ (BRC) പ്രവേശനോത്സവം സംഘടിപ്പിച്ചു . പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കെ ജി ഉദ്ഘാടനം ചെയ്തു , വൈസ് പ്രസിഡൻ്റ് ബൽക്കീസ് കൊരണപറ്റ അദ്ധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ആനന്ദൻ കെ. കെ , ബഷീർ തുറയാറ്റിൽ , റംസീന , മറ്റ് മെമ്പർമാർ , CDS ചെയർപേഴ്സൺ രമണി , മണിലാൽ , പൊതു പ്രവർത്തകർ , രക്ഷിതാക്കൾ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു . കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു