EDAPPALLocal news
ഈസ്റ്റ് മാണൂരിൽ തെരുവുനായ ആക്രമണം; 2 പേർക്ക് പരുക്ക്


എടപ്പാൾ ∙ വട്ടംകുളം പഞ്ചായത്തിലെ ഈസ്റ്റ് മാണൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 2 പേർക്ക് പരുക്ക്. മദ്രസയ്ക്ക് സമീപം താമസിക്കുന്ന അച്ചാരത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് അമൽ സാഖ് (6), അയൽവാസിയായ പള്ളിയാലിൽ അബ്ദുൽ റഷീദ് (32) എന്നിവർക്കാണ് പരുക്കേറ്റത്.
പെരുന്നാളിന്റെ ഭാഗമായി മുഹമ്മദ് അമൻ സാഖ് മാതാവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് തെരുവു നായ ആക്രമിച്ചത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ ആണ് അബ്ദുൽ റഷീദിനും കടിയേറ്റത്. കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കല്ലാനിക്കാവ് മേഖലയിലും മൂന്നുപേർക്ക് നായയുടെ കടിയേറ്റിരുന്നു.
