SPORTS

‘ഞാൻ ക്യാപ്റ്റനാണെങ്കിൽ ഒരിക്കലും കളിപ്പിക്കില്ല’; രോഹിത് ശർമയല്ല, നോ ഹിറ്റ് ശർമയെന്ന് കൃഷ്ണമചാരി ശ്രീകാന്ത്




മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം കൃഷ്ണമചാരി ശ്രീകാന്ത്. താൻ ടീം ക്യാപ്റ്റനാണെങ്കിൽ ഒരിക്കലും രോഹിത് ശർമയെ കളിപ്പിക്കില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. രോഹിത് ശർമയല്ല, നോ ഹിറ്റ് ശർമയാണെന്നും ശ്രീകാന്ത് വിമർശനമുന്നയിച്ചു. ഇന്നലെ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന മത്സരത്തിനിടെ കമൻ്ററിയിലാണ് ശ്രീകാന്തിൻ്റെ പരാമർശം.

ഈ ഐപിഎൽ സീസണിൽ വളരെ മോശം പ്രകടനമാണ് രോഹിത് നടത്തുന്നത്. 10 മത്സരങ്ങളിൽ നിന്ന് 126.90 ശരാശരിയിൽ വെറും 184 റൺസാണ് രോഹിത് സീസണിൽ നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരം റൺസൊന്നും നേടാതെ പുറത്തായി.
മത്സരത്തിൽ 6 വിക്കറ്റിന് ചെന്നൈയു സൂപ്പർ കിംഗ്സ് വിജയിച്ചു. മുംബൈ ഉയർത്തിയ 140 എന്ന വിജയലക്ഷ്യം ചെന്നൈ മറികടന്നത് 14 പന്തുകൾ ബാക്കി നിൽക്കെ. 42 പന്തുകളിൽ നിന്ന് 44 റണ്ണുകൾ നേടിയ ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പതിരന ചെന്നൈക്കായി തകർപ്പൻ പ്രകടനം നടത്തി. ജയത്തോടെ ചെന്നൈ ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button