ഞായറാഴ്ച്ച നിരവധി ട്രെയിനുകള്‍ റദ്ദാക്കി


കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ഓടുന്ന പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് അടക്കം നിരവധി ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. നിലമ്പൂര്‍ റോഡ്- കോട്ടയം ഇന്റര്‍സിറ്റി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഡിസംബർ ഒന്നു മുതൽ 12 വരെ 21ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. ചില ട്രെയിനുകള്‍ വൈകിയോടുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 10, 12 തിയതികളിലെ കൊച്ചുവേളി-ചണ്ഡിഗർ സൂപ്പർഫാസ്റ്റ്(12217) ആലപ്പുഴയിൽ നിന്നാവും തുടങ്ങുക. ഞായറാഴ്ച പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍ പട്ടിക ചുവടെ.
കൊല്ലം- കന്യാകുമാരി മെമു എക്‌സ്പ്രസ്(തിരിച്ചുള്ള സര്‍വീസും)
കൊച്ചുവേളി- നാഗര്‍കോവില്‍ എക്‌സ്പ്രസ്(തിരിച്ചുള്ള സര്‍വീസും)
നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്(തിരിച്ചുള്ള സര്‍വീസും)
കൊച്ചുവേളി- ലോകമാന്യതിക് ഗരീബ് രഥ് എക്‌സ്പ്രസ്(തിരിച്ചുള്ള സര്‍വീസും)
എസ്.എം.വി.ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ്
മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്
തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി
കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ്
നാഗര്‍കോവില്‍- കൊല്ലം എക്‌സ്പ്രസ്(തിരിച്ചുള്ള സര്‍വീസും)
പുനലൂര്‍- നാഗര്‍കോവില്‍ എക്‌സ്പ്രസ്
കന്യാകുമാരി- പുനലൂര്‍ എക്‌സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സര്‍വീസും).
