KERALA

ഞായറാഴ്ചകളിൽ പ്രവർത്തനം തടഞ്ഞ ഉത്തരവ്; തിയറ്റർ ഉടമകൾ ഹൈക്കോടതിയിൽ

ഞായറാഴ്ചകളിൽ തിയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് തിയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലയിൽ തിയേറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മാളുകൾക്കും വിനോദസഞ്ചാരകേന്ദ്രങ്ങൾക്കും ഇളവുകൾ നൽകി തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമാണെന്നും 50% ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button