മട്ടുപാവിലും കൃഷി വ്യാപിപ്പിക്കൽ : വട്ടംകുളത്ത് 475 കുടുംബങ്ങൾക്ക് മൺചട്ടികൾ നൽകി
April 11, 2023
എടപ്പാൾ : സ്ഥലപരിമിതിയുള്ളവർക്കും കൃഷി ചെയ്യാമെന്ന നൂതന സംവിധാനത്തിൽ മട്ടു പാവിലും കൂടി കൃഷി വ്യാപിപ്പിക്കുന്നതിനായി പഞ്ചായത്തിലെ 475 കുടുംബങ്ങൾക്ക് മൺചട്ടികൾ വിതരണം ചെയ്തു. 5 ലക്ഷം രൂപ വകയിരുത്തി 4750 മൺ ചട്ടികളാണ് വിതരണം ചെയ്യുന്നത്. ഒരു കുടുംബത്തിന് 10 എണ്ണമെന്ന നിലയിലാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് മജീദ് കഴുങ്കിൽ നിർവഹിച്ചു.75 ശതമാനം പഞ്ചായത്ത് വിഹിതവും, 25 ശതമാനം ഗുണഭോക്തൃ വിഹിതവും കൂട്ടിയാണ് പദ്ധതി യഥാർഥ്യമാക്കുന്നത്. പഞ്ചായത്തംഗം എം എ നജീബ് അധ്യക്ഷനായി. കൃഷി ഓഫീസർ ഗായത്രി രാജശേഖരൻ സ്വാഗതം പറഞ്ഞു.