CHANGARAMKULAM

“ഞങ്ങളും കൃഷിയിലേക്ക് നന്നംമുക്ക് പഞ്ചായത്ത് കൃഷി ഭവൻ നടീൽ ഉത്സവം നടത്തി

ചങ്ങരംകുളം:കേരള സർക്കാർ കാർഷിക വികസന ക്ഷേമവകുപ്പിന് കീഴിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഓണപൂ കൃഷിയുടെയും,പച്ചക്കറി കൃഷിയുടെയും നടീൽ ഉത്സവം നടന്നു.നന്നംമുക്ക് കൃഷിഭവന് മുൻവശത്തായി പെരുമ്പാൾ വടക്കേപുരക്കൽ സാജിന്റെ ഉടമസ്ഥതയിലുള്ള ഒന്നരയേക്കർ സ്ഥലത്താണ് തോട്ടം ഒരുങ്ങുന്നത്. നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ഒ പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, കൃഷി ഓഫീസർ വൃന്ദ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളകൾ, ആശാ വർക്കർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button