kaladi
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം വര്‍ഷ അനുസ്മരണ ദിനവും പുഷ്പാർച്ചനയും നടന്നു.
കാവില്‍പടി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ രണ്ടാം വര്‍ഷ അനുസ്മരണ ദിനവും പുഷ്പാർച്ചനയും നടന്നു.
കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി ബാബു, വാര്‍ഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ദേവസ്സി മാസ്റ്റർ, കാലടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജി ബെന്നി, ടി.പി ശ്രീജിത്ത്, കാവില്‍ ഗോവിന്ദൻകുട്ടി, പി.പി യൂസഫ്, സുജിത് നമ്പ്യാര്‍, ഹംസ കാവുങ്ങല്‍ എന്നിവർ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രണവ് കോലത്ത് നന്ദിയും രേഖപ്പെടുത്തി.
നാരായണൻ ചെട്ടിയാരത്ത്, സുരേഷ്കുമാര്‍,കെ.ജി ബേബി, കുഞ്ഞുമാന്‍ ചക്കായിൽ, കോതുണ്ണി വേലായുധന്‍ കാവില്‍പടി, ഹംസകുട്ടി, ശ്രീധരന്‍ എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.