Local news

ജർമൻ ഭാഷയിലെ ഗോയത്തെ ബി2 ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ചങ്ങരംകുളം : ജർമൻ ഭാഷയിലെ ഗോയത്തെ ബി2 ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ചങ്ങരംകുളത്തെ ഇൻഡോ ജർമൻ അക്കാദമി വിദ്യാർഥികളായ ഹന സലീം, മുസമ്മൽ എന്നീ വിദ്യാർത്ഥികളാണ് ഉയർന്ന സ്കോർ നേടി അഭിമാനകരമായ നേട്ടത്തിന് അർഹരായത്.പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷകനായ ഡോക്ടർ കെവി അബ്ദുൽ റഷീദ്, പ്രശസ്ത ട്രൈനെർ എംഎ അഷറഫ് എന്നിവർ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ നൽകി.ഇതര ഭാഷകൾ സ്വയാത്തമാക്കുന്നതിലൂടെ വ്യത്യസ്ത സംസ്കാരങ്ങളെയും,നാഗരിതകളെയും തൊട്ടറിയുന്നതിനും സമന്വയിപ്പിക്കുന്നതിനും വഴികൾ തുറന്നിടുമെന്ന് അദ്ദേഹം പറഞ്ഞു.നാടിന്റെ അഭിമാനമാകുന്നതോടൊപ്പം വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച വിദ്യാർത്ഥികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് പ്രിൻസിപ്പൽ അബൂസാലിഹ് പറഞ്ഞു.ഡയറക്ടർ സലീം, എച് ഒ ഡി അൻസൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button