ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഒന്നരക്കോടി രൂപ സ്കോളർഷിപ്പ് നേടി പട്ടാമ്പി കൊടുമുണ്ട സ്വദേശിനി ആർദ്ര


പട്ടാമ്പി: ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഒന്നരക്കോടി രൂപയുടെ സ്കോളർഷിപ്പ് നേടി പട്ടാമ്പി കൊടുമുണ്ട സ്വദേശിനി ആർദ്ര. ചാൻസലേഴ്സ് ഇന്റർനാഷണൽ സ്കോളർഷിപ്പിലൂടെയാണ് ആർദ്ര ഈ നേട്ടം കരസ്ഥമാക്കിയത്.
പത്താം ക്ലാസ്സിൽ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്, പ്ലസ് ടുവിന് മാർക്ക് കുറഞ്ഞു, തുടർന്ന് പ്രവേശന പരീക്ഷ എഴുതി തൃച്ചി എൻഐടിയിൽ അഡ്മിഷന്‍ നേടി. ജ്യോതി ശാസ്ത്രം പ്രധാന വിഷയമായി കണ്ട് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
ജനുവരിയിൽ യുകെയിലെ വാർവിക് യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിന് പ്രവേശനം ലഭിച്ചു. തുടർ പ്രയത്നങ്ങളിലൂടെ ചാൻസലേഴ്സ് ഇന്റർ നാഷണൽ സ്കോളർഷിപ് എന്ന സ്വപ്ന നേട്ടത്തിലെത്തിയിരിക്കുകയാണ് കൊടുമുണ്ട കോഴിക്കോട്ടുപറമ്പിൽ രാമചന്ദ്രന്റെയും ഷിജുമോളുടെയും മകൾ ആർദ്ര.
ഒക്ടോബർ മൂന്നിന് യുകെയിൽ ഗവേഷണം ആരംഭിക്കും. ജപ്പാനിലെ നഗോയ യൂണിവേഴ്സിറ്റിയിൽ ഇൻസ്റ്റിറ്റ്യൂറ്റ് സ്‌പേസ് എർത്ത് എൻവയോൺമെന്റിലും മൂന്നുമാസത്തെ ഗവേഷണത്തിനും ആർദ്രക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്.
