CHANGARAMKULAM
ആലങ്കോട് പഞ്ചായത്തിൽ 15-18 വയസുകാർക്ക് വാക്സിൻ വിതരണം ആരംഭിച്ചു.

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിൽ
15 വയസ് മുതൽ 18 വയസ് വരെയുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങി. വ്യാഴാഴ്ച കാലത്ത് ആരംഭിച്ച വാക്സിൻ വിതരണ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ജെ എച് ഐ ദീപക് സ്വാഗതവും ഡോക്ടർ ഷമീന നന്ദിയും പറഞ്ഞു.
