EDAPPALLocal news

‘ജൈവാമൃതം’ ജൈവവള നിർമാണ യൂണിറ്റ് കർഷകർക്ക് സമർപ്പിച്ചു.

എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊന്നാനി ബ്ലോക്ക് പഞ്ചായാത്തും നടുവട്ടം ക്ഷീരസംഘം സംയുക്തമായി നടപ്പിലാക്കിയ ‘ജൈവാമൃതം’ എന്ന പേരിലുള്ള ജൈവ വള നിർമാണ യൂണിറ്റ് നടുവട്ടo അയിലക്കാട് റോഡിൽ പ്രവർത്തനമാരംഭിച്ചു. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജൈവവള ചാക്കിൻ്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അഡ്വ. ആർ ഗായത്രി അധ്യക്ഷയായി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ക്ഷീര കർഷകർ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button