EDAPPAL

ജൈവവളം ഉത്പ്പാദന യൂണിറ്റ്” ഉദ്ഘാടനംചെയ്തു.

എടപ്പാൾ ഗ്രാമപഞ്ചായത്ത്
കൃഷിഭവൻ 2024-25 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ വളം ഉത്പ്പാദന യൂണിറ്റിന്റെ ഉദ്ഘാടന കർമ്മം എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സുബൈദ നിർവ്വഹിച്ചു. , കൃഷിഓഫിസർ സുരേന്ദ്രൻ എം പി. പദ്ധതി വിശദീകരണം നടത്തി .

അഗ്രിമേറ്റ് കമ്പനിയുടെ ലീഫ്/വുഡ് ചിപ്പർ (ഷ്രെഡർ) തെങ്ങോലകൾ,മരച്ചില്ലകൾ എന്നിവ മിനിറ്റുകൾക്കുള്ളിൽ ചെറുകഷ്ണങ്ങളാക്കി മണ്ണിര കമ്പോസ്റ്റ് യൂണിറ്റിൽ നിക്ഷേപിച്ചു ജൈവവളമാക്കി വിതരണം ചെയ്യുകയും. ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം . ഒരു ലിറ്റർ പെട്രോളിൽ ഒരു മണിക്കൂറിൽ അധികം തുടർച്ചയായി ഈ യന്ത്രം ഉപയോഗിക്കാവുന്നതാണ് നടുക്കാട്ടിൽ മുസ്തഫ എന്ന കർഷകനാണ് ഈ ലീഫ് /വുഡ് ചിപ്പർ ഉപയോഗിച്ചുള്ള ജൈവ വള യൂണിറ്റ് ആരംഭിച്ചത് ചടങ്ങിൽ അബു നടുക്കാട്ടിൽ,ഷമീം നടുക്കാട്ടിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button