EDAPPALLocal newsMALAPPURAM
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ (ജെഎംഎ) മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു

മലപ്പുറം: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ്റെ മലപ്പുറം ജില്ലാ കമ്മറ്റി നിലവിൽ വന്നു.സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ മാധ്യമ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു.


ശുഹൈബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു .
ജേർണലിസ്റ്റ് ആൻ്റ് മീഡിയ അസോസി യേഷൻ്റെ മലപ്പുറം ജില്ലാ പ്രസിഡന്റായി ഷുഹൈബിനെയും സെക്രട്ടറിയായി ഫഖ്റുദ്ധീനെയും ട്രഷററായി ഫാറൂഖിനെയും തിരഞ്ഞെടുത്തു.
