Categories: EDAPPAL

ജേസി ചേംബർ ഓഫ് കൊമേഴ്സ് (ജേകോം) എടപ്പാൾ ടേബിളിന്റെ 2025 ലെക്കുള്ള ചെയർമാൻ ആയി ഖലീൽ റഹ്മാൻ വ്യാഴാഴ്ച ചുമതല ഏൽക്കും

എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ ജെകോമിന്റെ എടപ്പാൾ ടേബിളിന്റെ 2025 ലേക്കുള്ള ചെയർമാനായി പ്രമുഖ ബിസിനസ് ട്രെയിനിങ് സ്ഥാപനമായ എജുമോൾഡേഴ്സിന്റെ സിഇഒ ഖലീൽ റഹ്മാൻ വ്യാഴാഴ്ച ചുമതല ഏൽക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2025 ഫെബ്രുവരി 6 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് പന്താവൂർ ക്രിയേറ്റീവ് ബിസിനസ്സ് ഹിൽസിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ പ്രമുഖ ഇൻറർനാഷണൽ ബിസിനസ് കോച്ച് ഖസാക്ക് ബഞ്ചാലി ഉദ്ഘാടനം നിർവഹിക്കും.

നിലവിലെ ചെയർമാൻ ഷുഹൈബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജേക്കോം നാഷണൽ ചെയർമാൻ വേണുഗോപാൽ മുഖ്യാതിഥിയായും, വിശിഷ്ടാതിഥിയായി ജൂനിയർ ചേമ്പർ ഇൻറർനാഷണൽ സോൺ 28 ൻ്റെ പ്രസിഡൻറ് അഡ്വക്കറ്റ് ജംഷാദ് കൈനിക്കരയും, മുഖ്യപ്രഭാഷകനായി ജേക്കോം സോൺ ചെയർമാൻ രാംദാസും പങ്കെടുക്കും.

2025 ലേക്കുള്ള ജെകോം ഹെഡ് ടേബിളിന്റെ വൈസ് ചെയർമാൻ അമീൻ കെ വി, സെക്രട്ടറി ഫഹദ്, ട്രഷറർ റഷീദ് കെ വി, ജോയിൻ സെക്രട്ടറി രഞ്ജി മിഥുൻ, ഡയറക്ടർമാരായ ഷാഹിദ് ഷാനു, ഗിരീഷ് കുമാർ എന്നിവരും അന്നേദിവസം ചുമതല ഏൽക്കും.

മുൻ സോൺ ചെയർമാൻ ഇ.പ്രകാശ്, ജേക്കോം കോച്ച് രജീഷ്, സോൺ ഡയറക്ടർ ബിസിനസ് ഡോക്ടർ ഫിഷാം ഹൈദർ, ജേക്കോം സോൺ കോഡിനേറ്റർ തെസ്നിം എന്നിവർ സന്നിഹിതരായിരിക്കും.

2024 ലെ മികച്ച ബിസിനസ് പേഴ്സൺ ഉള്ള അവാർഡ് കരസ്ഥമാക്കിയ എടപ്പാൾ ക്ലാസിക് ഇൻറീരിയർ ഹബ്ബ് മാനേജിംഗ് ഡയറക്ടർഷാഹിദ് ഷാനുവിനും, മികച്ച സംരംഭകനുള്ള അവാർഡ് കരസ്ഥമാക്കിയ പൊന്നാനിയിലെ പ്രമുഖ ഡൊമസ്റ്റിക് ഫിഷ് എക്സ്പോർട്ടേഴ്‌സ് ആയ എ.ജി കമ്പനിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അഷ്‌റഫിനുമുള്ള അവാർഡുകൾ വേദിയിൽ വച്ച് വിതരണം ചെയ്യും.

പ്രോഗ്രാം ഡയറക്ടർ ഫഹദ് സ്വാഗതവും ട്രഷറർ റഷീദ് കെ വി നന്ദിയും ആശംസിക്കും.
പത്രസമ്മേളനത്തിൽ ശുഹൈബ്, ഖലീൽ റഹ്മാൻ, ഫഹദ്,, റഷീദ് കെ വി, ഗിരീഷ് കുമാർ, പ്രാൺ എന്നിവർ സംബന്ധിച്ചു.

Recent Posts

വെള്ളറടയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി.

തിരുവനന്തപുരം വെള്ളറട കിളിയൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. 70കാരനായ ജോസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജിനെ(28)പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം…

40 minutes ago

മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കുന്നെന്ന് പ്രചരണം; അന്വേഷണവുമായി പൊലീസ്.

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കുന്ന സംഘങ്ങളെ തേടി പൊലീസ് അന്വേഷണം തുടങ്ങി. രാജസ്ഥാനില്‍ നിന്ന് ഒട്ടകങ്ങളെ എത്തിച്ചാണ്…

51 minutes ago

പാതി വില തട്ടിപ്പ്: പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി; പണം വിദേശത്തേക്ക് കടത്തിയോയെന്ന് സംശയം.

കൊച്ചി: കേരളമാകെ നടന്ന കോടികളുടെ പാതി വില തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ…

59 minutes ago

മെഡിക്കൽ രംഗത്ത് ജോലി അവസരങ്ങൾ;

ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമ പ്രവേശനസംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി…

1 hour ago

ഭര്‍ത്താവ് 40 അടി താഴ്ചയുള്ള കിണറില്‍ വീണു; ഒന്നും ആലോചിക്കാതെ പിന്നാലെ ചാടി ഭാര്യ പത്മം; അത്ഭുത രക്ഷപ്പെടുത്തല്‍.

കൊച്ചി: കുരുമുളക് പറിക്കുന്നതിനിടെ 40 അടിയോളം താഴ്ചയുള്ള കിണറ്റില്‍വീണ ഭര്‍ത്താവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഭാര്യ.പിറവം സ്വദേശി 64കാരനായ രമേശനാണ് കിണറ്റില്‍വീണത്.…

1 hour ago

കേന്ദ്ര ബജറ്റിനെതിരെ സി.ഐ.ടി.യു എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: കേന്ദ്ര സർക്കാർ ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കും തൊഴിലാളി വിരുദ്ധ ജന വിരുദ്ധ ബജറ്റിനെതിരെ സി.ഐ.ടി.യു എടപ്പാൾ ഏരിയ കമ്മറ്റിയുടെ…

13 hours ago