EDAPPAL

ജേസി ചേംബർ ഓഫ് കൊമേഴ്സ് (ജേകോം) എടപ്പാൾ ടേബിളിന്റെ 2025 ലെക്കുള്ള ചെയർമാൻ ആയി ഖലീൽ റഹ്മാൻ വ്യാഴാഴ്ച ചുമതല ഏൽക്കും

എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ ജെകോമിന്റെ എടപ്പാൾ ടേബിളിന്റെ 2025 ലേക്കുള്ള ചെയർമാനായി പ്രമുഖ ബിസിനസ് ട്രെയിനിങ് സ്ഥാപനമായ എജുമോൾഡേഴ്സിന്റെ സിഇഒ ഖലീൽ റഹ്മാൻ വ്യാഴാഴ്ച ചുമതല ഏൽക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2025 ഫെബ്രുവരി 6 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് പന്താവൂർ ക്രിയേറ്റീവ് ബിസിനസ്സ് ഹിൽസിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ പ്രമുഖ ഇൻറർനാഷണൽ ബിസിനസ് കോച്ച് ഖസാക്ക് ബഞ്ചാലി ഉദ്ഘാടനം നിർവഹിക്കും.

നിലവിലെ ചെയർമാൻ ഷുഹൈബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജേക്കോം നാഷണൽ ചെയർമാൻ വേണുഗോപാൽ മുഖ്യാതിഥിയായും, വിശിഷ്ടാതിഥിയായി ജൂനിയർ ചേമ്പർ ഇൻറർനാഷണൽ സോൺ 28 ൻ്റെ പ്രസിഡൻറ് അഡ്വക്കറ്റ് ജംഷാദ് കൈനിക്കരയും, മുഖ്യപ്രഭാഷകനായി ജേക്കോം സോൺ ചെയർമാൻ രാംദാസും പങ്കെടുക്കും.

2025 ലേക്കുള്ള ജെകോം ഹെഡ് ടേബിളിന്റെ വൈസ് ചെയർമാൻ അമീൻ കെ വി, സെക്രട്ടറി ഫഹദ്, ട്രഷറർ റഷീദ് കെ വി, ജോയിൻ സെക്രട്ടറി രഞ്ജി മിഥുൻ, ഡയറക്ടർമാരായ ഷാഹിദ് ഷാനു, ഗിരീഷ് കുമാർ എന്നിവരും അന്നേദിവസം ചുമതല ഏൽക്കും.

മുൻ സോൺ ചെയർമാൻ ഇ.പ്രകാശ്, ജേക്കോം കോച്ച് രജീഷ്, സോൺ ഡയറക്ടർ ബിസിനസ് ഡോക്ടർ ഫിഷാം ഹൈദർ, ജേക്കോം സോൺ കോഡിനേറ്റർ തെസ്നിം എന്നിവർ സന്നിഹിതരായിരിക്കും.

2024 ലെ മികച്ച ബിസിനസ് പേഴ്സൺ ഉള്ള അവാർഡ് കരസ്ഥമാക്കിയ എടപ്പാൾ ക്ലാസിക് ഇൻറീരിയർ ഹബ്ബ് മാനേജിംഗ് ഡയറക്ടർഷാഹിദ് ഷാനുവിനും, മികച്ച സംരംഭകനുള്ള അവാർഡ് കരസ്ഥമാക്കിയ പൊന്നാനിയിലെ പ്രമുഖ ഡൊമസ്റ്റിക് ഫിഷ് എക്സ്പോർട്ടേഴ്‌സ് ആയ എ.ജി കമ്പനിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അഷ്‌റഫിനുമുള്ള അവാർഡുകൾ വേദിയിൽ വച്ച് വിതരണം ചെയ്യും.

പ്രോഗ്രാം ഡയറക്ടർ ഫഹദ് സ്വാഗതവും ട്രഷറർ റഷീദ് കെ വി നന്ദിയും ആശംസിക്കും.
പത്രസമ്മേളനത്തിൽ ശുഹൈബ്, ഖലീൽ റഹ്മാൻ, ഫഹദ്,, റഷീദ് കെ വി, ഗിരീഷ് കുമാർ, പ്രാൺ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button