EDAPPALLocal news
ജെ സി ഐ എടപ്പാളിൻ്റെ പുതിയ പ്രസിസണ്ടായി മുഹമ്മദ് ജാബിർ സ്ഥാനമേറ്റെടുത്തു
![](https://edappalnews.com/wp-content/uploads/2024/12/Screenshot-313.jpg)
എടപ്പാൾ:- ജെ സി ഐ എടപ്പാളിൻ്റെ 34ാം സ്ഥാനാരോഹണ ചടങ്ങ് റൈഹാൻ കോളേജിൽ വെച്ച് നടന്നു.പുതിയ പ്രസിഡണ്ടായി മുഹമ്മദ് ജാബിർ ,സെക്രട്ടറിയായി ഫസീർമുഹമ്മദ്,ട്രഷററായി അബ്ദുൾ ദിൽഷാദ് എന്നിവർ ചുമതലയേറ്റു.
മുൻ പ്രസിഡണ്ട് ആസിക്റഹ്മാൻ അദ്ധ്യക്ഷനായി. സോൺപ്രസിഡണ്ട് അഡ്വക്കറ്റ് ജംഷാദ് കൈനിക്കര,നാഷ്ണൽ ഡയറക്ടർ പ്രജിത്ത് വിശ്വനാഥൻ,എന്നിവർ വിശിഷ്ടാതിഥികളായി.
സി പി റഹീന ,സി ഇ എസ് വിഷ്ണുപ്രസാദ് ,മുഹമ്മദ് സുഹൈൽഎന്നിവർക്ക് യൂത്ത് ബിസിനസ് ഐക്കൺ അവാർഡും,ക്രിസ്റ്റൽ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ എം എസ് സുധീർ കമൽ പത്ര അവാർഡും ഏറ്റുവാങ്ങി
പ്രോഗ്രാo ഡയറക്ടർ ഫഹദ് സ്വാഗതവും,സെക്രട്ടറി ഫസീർ മുഹമ്മദ് നന്ദിയും പറഞ്ഞു
മുൻ സോൺ മേധാവികളായ ഇ പ്രകാശ്,സനൽകൊട്ടാരത്തിൽ,പ്രകാശ് പുളിക്കപറമ്പിൽ,ബാസിത്, ഡോ: ഫവാസ്മുസ്ഥഫ,രമ്യപ്രകാശ്,എന്നിവർ പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)