PUBLIC INFORMATION
ജൂലൈ 1 മുതൽ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് നിർബന്ധം
വിദ്യാർത്ഥികൾക്കുള്ള കൺസഷൻ കാർഡിന് ഇതുവരെ അപേക്ഷിക്കാത്ത അംഗീകൃത വിദ്യാഭ്യാസ സ്ഥാപന അധികാരികൾ താലൂക്ക് തല ആർടിഒ ഓഫീസുകളിലോ ജില്ലാ ആർ.ടി.ഒ ഓഫീസിലോ ഉടൻ അപേക്ഷ നൽകണമെന്ന് ആർ.ടി.ഒ ടി.എം ജേഴ്സണ് അറിയിച്ചു.
സ്കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്സഷന് കാര്‍ഡ് നിര്‍ബന്ധമായ സാഹചര്യത്തിലാണ് ആർ.ടി.ഒ.യുടെ അറിയിപ്പ്.സര്‍ക്കാര്‍, എയ്ഡഡ്, സ്വയാശ്രയ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികള്‍ കണ്സഷന് കാര്‍ഡ് മഞ്ഞനിറത്തില്‍ നല്കാന് ശ്രദ്ധിക്കണം.പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് ആവശ്യമില്ല.