EDAPPAL
ജൂനിയർ ചേംബർ ഇന്റർനേഷ്ണലിന്റെ ഔട്ട് സ്റ്റാന്റിങ്ങ് മീഡിയ പേർസൺ അവാർഡ് ദാസ് കോക്കൂരിന്


ചങ്ങരംകുളം:ജൂനിയർ ചേംബർ ഇന്റർനേഷ്ണലിന്റെ ഔട്ട് സ്റ്റാന്റിങ്ങ് മീഡിയ പേർസൺ അവാർഡിന് ദാസ് കോക്കൂർ അർഹനായി.മാധ്യമ രംഗത്തെ സ്തുത്യർഹമായ സേവനത്തിന് ജൂനിയർ ചേംബർ ഇൻർ നേഷ്ണൽ വർഷം തോറും നൽകി വരുന്ന ബഹുമതിയാണ് ജെസിഐ മീഡിയ പേഴ്സൺ അവാർഡ്,ഇരുപതു വർഷത്തോളമായി മാധ്യമ രംഗത്ത് സജീവ സാന്നിധമായ ദാസൻ കോക്കൂർ റിപ്പോർട്ടർ ചാനൽ, ചിത്രാവിഷൻ, മുദ്ര എന്നീ ചാനലുകളുടെ റിപ്പോർട്ടറാണ്.ഡിസംബർ 18 ന് നടക്കുന്ന ജെസിഐ യുടെ പ്രൗഡഗംഭീരമായ സ്ഥാനാരോഹണ ചടങ്ങിൽ വെച്ച് ജെസിഐ സോൺ പ്രസിഡണ്ട് അവാർഡ് നൽകി ആദരിക്കും
