CHARITYEDAPPALLocal news

ജീവകാരുണ്യപ്രവർത്തനം കൊണ്ട്‌ അത്ഭുതം സൃഷ്ടിക്കുകയാണ്‌പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ

എടപ്പാൾ : വിടപറഞ്ഞ സഹപാഠിയുടെ കുടുംബത്തിനു 15 ലക്ഷം രൂപ ചെലവിൽ വീടു നിർമ്മിച്ചു നൽകാൻ ഒരുങ്ങി കോക്കൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്‌ എസ്‌ എൽ സി 1990-91 ബാച്ച്‌ മാമ്പഴക്കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ്‌ അകാലത്തിൽ കൊഴിഞ്ഞ സഹപാഠിയുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ കൈത്താങ്ങാവുന്നത്. വീടിന്റെ കട്ടിലവെക്കൽ കർമ്മം സഹപാഠികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ചിയ്യാനൂർ മഹല്ല് ഖത്വീബ് ഉബൈദ് ഹുദവി കൂടല്ലൂർ കോക്കൂർ ജുമാ മസ്ജിദ്‌ ഇമാം ഇബ്രാഹിം ബാഖവി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. 2014 ഡിസംബറിലാണ്‌ മാമ്പഴക്കൂട്ടം എന്ന പേരിൽ ഈ ബാച്ച്‌ വാട്സാപ്‌ ഗ്രൂപ്പ്‌ വഴി പുനസ്സംഘാടനം നടത്താൻ ആരംഭിച്ചത്‌. 2016 ഡിസംബറിൽ സ്കൂളിൽ വെച്ച്‌ ബാച്ചിന്റെ പ്രഥമസംഗമവും നടത്തി. സംഗമത്തിൽ വെച്ച്‌ 8 ലക്ഷം രൂപ ചിലവഴിച്ച് കൊണ്ട്‌ ഇവർ ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിനു നിർമ്മിച്ചു നൽകിയിരുന്നു. കൂടാതെ സഹപാഠികളിൽപ്പെട്ട രോഗികളായ കുടുംബങ്ങൾക്ക്‌ ചികിത്സക്കും വിവാഹങ്ങൾക്കുമായി ഇതിനകം 20 ലക്ഷം രൂപ നൽകിക്കഴിഞ്ഞു. മാത്രമല്ല മുൻ പിടിഎ ഭാരവാഹികളായ എം എം കുഞ്ഞാലൻ ഹാജിയുടെയും സി എ കുഞ്ഞുമോൻ സാഹിബിന്റെയും സ്മരണാർത്ഥം പ്രദേശത്ത്‌ നിന്ന് ഉയർന്ന മാർക്ക്‌ വാങ്ങി വിജയിച്ച കുട്ടികൾക്ക്‌ പുരസ്കാരങ്ങളും നിർദ്ദനരായ കുട്ടികൾക്ക്‌ പഠനോപകരണങ്ങളും വർഷം തോറും നൽകികൊണ്ടിരിക്കുന്നു. 2016 ലാണ്‌ സഹപാഠിയായിരുന്ന ശംസുദ്ധീൻ ചിയ്യാനൂർ അക്കാലത്തിൽ മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ നിർദ്ധനരായ കുടുംബത്തിനാണു ബാച്ച്‌ ഇപ്പോൾ 15 ലക്ഷം രൂപ ചെലവിൽ വീട്‌ നിർമ്മിക്കുന്നത്‌ സാമൂഹ്യക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട്‌ അൽഭുതം സൃഷ്ടിക്കുന്ന ഈ കൂട്ടായ്മക്ക്‌ സ്ത്രീകളും പ്രുഷന്മാരും ഉൾപ്പടെ 104 മെംബർമ്മാരാണുള്ളത്‌.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button