BUSINESSEDAPPALJOB HIRING

ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍, എടപ്പാള്‍ സംഘടിപ്പിക്കുന്നസൗജന്യ ജോബ് ഫെയര്‍ ജൂലായ് 12-ന് നടക്കും

എടപ്പാൾ: ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ ജൂലായ് 12ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജി-ടെക്കിന്റെ ഇരുനൂറ്റി എഴുപതിമൂന്നാമത് തൊഴില്‍ മേളയാണ് എടപ്പാള്‍ അമാനാ മാളില്‍ വെച്ച് നടത്തുന്നത്. രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെ നടത്തുന്ന മേളയില്‍ POPULAR VEHICLES & SERVICES, LTD, KALLIYATH GROUP, AM HONDA, ESAF SMALL FINANCE BANK എന്നിങ്ങനെ 30-ഓളം കമ്പനികള്‍ പങ്കെടുക്കും. കമ്പനികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്. കഴിഞ്ഞ 24 വര്‍ഷങ്ങളായി കേരളത്തിലെ വിവിധ ജില്ലകളിലായി നടത്തിയ തൊഴില്‍ മേളകളിലൂടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടിക്കൊടുത്ത ജി-ടെക്കിന്റെ 273 -മത് സൗജന്യ തൊഴില്‍ മേളയാണ് എടപ്പാള്‍ അമാനാ മാളില്‍ വെച്ച് സംഘടിപ്പിക്കുന്നത്. 30-ല്‍ പരം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ ജി-ടെക് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ, പൊതുജനങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാം. Plus 2, Degree, PG തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും 4 അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാവുന്നതാണ്. തൊഴില്‍ മേളയില്‍ മള്‍ട്ടിമീഡിയ, ഐ ടി, ബാങ്കിങ്, എഡ്യൂക്കേഷന്‍, ഇന്‍ഷുറന്‍സ്, അക്കൗണ്ടിംഗ്, ബില്ലിംഗ്, സെയില്‍സ് & മാനേജ്മന്റ് സര്‍വ്വീസ് തുടങ്ങി ആയിരത്തിലധികം ഒഴുവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കും. ജി-ടെക് എഡ്യൂക്കേഷന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, യുവജനങ്ങള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ ഒരുക്കിക്കൊടുത്തുകൊണ്ട് രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് യുവജന ശാക്തീകരണം സാധ്യമാക്കുകയാണ് ലക്ഷ്യം.
തൊഴില്‍ മേളയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനികള്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപ്‌ഡേറ്റ് ചെയ്ത Resume 5 കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം എന്നീ രേഖകള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടാം: ജി-ടെക് എടപ്പാള്‍ : +91 9645 855 559, +91 9745 855 559 ജി-ടെക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്: 9388 183 944. വാര്‍ത്താസമ്മേളനത്തില്‍ ജി-ടെക് മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിക്, എടപ്പാള്‍ ജി-ടെക് സെന്റര്‍ ഡയറക്ടര്‍ അബ്ദുള്‍ വഹാബ് പി.ടി, ASO മാനേജര്‍ അനൂജ് . ഇ, ഏരിയാ മാനേജര്‍ ഷഫീഖ്, സെന്റര്‍ മാനേജര്‍ മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.
Online registration link:

https://g5.gobsbank.com/jobfair/candidate.php

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button