ജില്ലാ സാഹിത്യോത്സവ് ജേതാക്കളായ തൃത്താല ഡിവിഷന് സ്വീകരണം നൽകി
![](https://edappalnews.com/wp-content/uploads/2023/07/download-4-11.jpg)
![](https://edappalnews.com/wp-content/uploads/2023/07/FB_IMG_1684432658226-917x1024-2.jpg)
എസ്എസ്എഫ് പാലക്കാട് ജില്ലാ സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ എസ്എസ്എഫ് തൃത്താല ഡിവിഷൻ ടീമിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് നേതൃത്വത്തിൽ പ്രാസ്ഥാനിക കുടുംബം സ്വീകരണം നൽകി. ജൂലൈ 15,16 തീയതികളിൽ കൊപ്പത്ത് നടന്ന എസ് എസ് എഫ് പാലക്കാട് ജില്ലാ സാഹിത്യോത്സവിലാണ് തൃത്താല ഒന്നാം സ്ഥാനം നേടിയത്. 23 വർഷങ്ങൾക്ക് ശേഷമാണ് ഡിവിഷൻ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. ഒന്നാം സ്ഥാനം നേടി കപ്പുമായി വന്ന തൃത്താല ഡിവിഷൻ സംഘത്തിന് പടിഞ്ഞാറങ്ങാടി സെന്ററിൽ മധുരം നൽകിയും മുദ്രാവാക്യം വിളിച്ചും പ്രാസ്ഥാനിക കുടുംബം ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. എസ് വൈ എസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷറഫ് അഹ്സനി ആനക്കര സ്വീകരണ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് തൃത്താല സോൺ പ്രസിഡന്റ് അബ്ദുറസാഖ് സഅദി, ഹൈദർ മുസ്ലിയാർ ഒറവിൽ, കബീർ അഹ്സനി പടിഞ്ഞാറങ്ങാടി, എസ് വൈ എസ് തൃത്താല സോൺ ജനറൽ സെക്രട്ടറി റിയാസ് സിപി കൊള്ളനൂർ, ജഅഫർ സ്വാദിഖ് സഖാഫി,സൈനുദ്ദീൻ ഒതളൂർ,സുബൈർ ബാഖവി കൂറ്റനാട്, അബ്ദുൽ ഹക്കീം സഖാഫി, ഫൈസൽ സഖാഫി, ഹാഫിസ് സഖാഫി കൂടല്ലൂർ, മഹ്മൂദ് അഹ്സനി, ഉനൈസ് സഖാഫി ഒതളൂർ തുടങ്ങിയവർ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)