13വയസ്സായ 20പെൺകുട്ടികൾക്കും,30ആൺകുട്ടികൾക്കും,ജില്ലാപഞ്ചായത്തിന്റെ കളിക്കൂട്ടം എന്ന പദ്ധതിയുടെ ഭാഗമായി ലഭിച്ച, സ്പോർട്സ് കിറ്റുകൾ, ജേഴ്സി, ബൂട്ട്, ഫുട്ബോൾ, ഫസ്റ്റ് എയ്ഡ്ബോക്സ്, തുടങ്ങി എല്ലാം കൂടി ഉൾപ്പെടുന്ന കിറ്റുകൾ പഞ്ചായത്തിൽ വിതരണം നടത്തി. അതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മജീദ് കഴുങ്കിൽ കുട്ടികൾക്ക് കൃത്യമായ ബോധവൽക്കരണ ക്ലാസ് നടത്തി.ഫുട്ബോൾ മത്സരം മാത്രമല്ല ഈ പഞ്ചായത്തിലെ പുതിയ തലമുറയിൽ ഏറ്റവും മുന്നിൽ നടക്കുന്ന നന്മയുടെ അംബാസിഡർമാരായി ലഹരിക്കെതിരെയുള്ള പോരാട്ടത്തിലും, സാമൂഹ്യ സൽകർമ്മ മേഖലകളിലും, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ക്യാമ്പയിനിലും അവരുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ ഒന്നിച്ച് ഒന്നായി നാനാത്വത്തിൽ ഏകത്വം മുറുകെ പിടിക്കാനും ഇതൊരു സുവർണ്ണാവസരം ആക്കി എടുക്കണം എന്ന് ഉദ്ഘാടനവേളയിൽ പ്രസിഡണ്ട് മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു. പരിപാടിയിൽ കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് കാർത്യായനിയുടെ നേതൃത്വത്തിൽ കുട്ടികളെ സെലക്ട് ചെയ്തു. വളരെ സുതാര്യമായി കുടുംബശ്രീ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് അർഹരെ കണ്ടെത്തിയത്. ചടങ്ങിൽ സി.ഡി.എസ് പ്രസിഡന്റ് കാർത്യായനി സ്വാഗതം പറഞ്ഞു.എം. എ നജീബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച ഫുട്ബോൾ സംഘാടകനായ പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. അക്ബർ പനച്ചിക്കൽ, സതീഷ്, സുഷമ, കുട്ടികളുടെ രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.