ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് മൂന്നാം വർഷത്തിലേക്ക്
പെരിന്തൽമണ്ണ∙ സാധാരണക്കാരായ ഒട്ടേറെ രോഗികൾക്ക് ആശ്വാസം പകർന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് മൂന്നാം വർഷത്തിലേക്ക്. ഇതുവരെയായി 7,858 ഡയാലിസിസുകളാണ് ഇവിടെ നടത്തിയത്. പരിമിതികൾക്കിടയിലും 8 ഡയാലിസിസ് ഉപകരണങ്ങളുമായി 2 ഷിഫ്‌റ്റുകളിലായാണ് യൂണിറ്റിന്റെ പ്രവർത്തനം. വാർഷികാഘോഷ പരിപാടികൾ ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തിൽ നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്‌തഫ, ആർഎംഒ ഡോ. രാജു, എൻ.എം.സക്കീർ ഹുസൈൻ, ഡോ. നിലാർ മുഹമ്മദ്, പി.ടി.എസ്.മൂസു, ഡോ. അബൂബക്കർ തയ്യിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു, ജീവകാരുണ്യ പ്രവർത്തകൻ കുറ്റീരി മാനുപ്പ, ജോസ് വർഗീസ്, എ.ശിവദാസൻ, ജോസ് പണ്ടാരപ്പള്ളി, നഴ്‌സിങ് സൂപ്രണ്ട് നുസൈബ, ടെക്‌നിഷ്യൻ ജിതിൻ കൃഷ്‌ണ എന്നിവർ പ്രസംഗിച്ചു. ഡയാലിസിസ് യൂണിറ്റിലെ ജീവനക്കാരെ ആദരിച്ചു. പുതുതായി ഡയാലിസിസ് ആവശ്യമുള്ളവരിൽനിന്ന് 25നു വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.