MALAPPURAM
ജില്ലാതല കേരളോത്സവം ഡിസം 19 മുതൽ 30 വരെ
![](https://edappalnews.com/wp-content/uploads/2024/12/1200_67618af9e59ec_kera.webp)
കേരളോത്സവം ജില്ലാതല മത്സരങ്ങൾക്ക് ഡിസംബർ 19 ന് തിരൂർക്കാട് നസ്റ കോളേജിൽ തുടക്കം കുറിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖയുടെ അദ്ധ്യക്ഷതയിൽ വിപുലമായ സംഘാടക സമിതി യോഗം ചേർന്ന് മത്സര വേദികൾ സംബന്ധിച്ച തീരുമാനങ്ങൾ കൈ കൊണ്ടു.
ജില്ലാ കേരളോൽസവം ഡിസംബർ 19 മുതൽ 30 വരെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടത്താനാണ് തീരുമാനിച്ചത്. സ്പോർട്സ് ഇനങ്ങൾ ഡിസംബർ 19 മുതൽ 24 വരെ തീയതികളിലും ആർട്സ് / രചനാ മത്സരങ്ങൾ ഡിസംബർ 26 മുതൽ 30 വരെ തീയതികളിലും നടത്തുന്നതിന് നിശ്ചയിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)