MALAPPURAM
ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും

മലപ്പുറം: മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും. മലപ്പുറം ജില്ലഒഴികെ എല്ലാ ജില്ലകളിലും ലോക്ഡൗൺ സാധാരണ നിലയിൽ തുടരും. മലപ്പുറം ഒഴികെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് താഴെയാവുകയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്തപ്പോൾ മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ കൊണ്ടും രോഗവ്യാപനം കുറഞ്ഞില്ല. പ്രത്യേകം പരിശോധിച്ചപ്പോഴാണ് മലപ്പുറത്ത് കൂടുതൽ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് മനസ്സിലായത്. പോലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീങ്ങേണ്ടുതുണ്ട്. എ.ഡി.ജി.പി.(ലോ ആൻഡ് ഓർഡർ) ജില്ലയിൽ നേരിട്ടത്തി കാര്യങ്ങൾ അവലോകനം ചെയ്യും. പോലീസ് ഐ.ജി. മലപ്പുറത്ത് കേന്ദ്രീകരിച്ചു കൊണ്ട് തന്നെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
