MALAPPURAM

ജില്ലയിലെ എട്ടു സ്കൂളുകളിൽ ‘കവചം’ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കവചം മുന്നറിയിപ്പ് സൈറണുകൾ 21ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഉദ്ഘാടനം ചെയ്യും . മലപ്പുറത്തെ എട്ട് സ്കൂളുകളിൽ സ്ഥാപിച്ച സൈറുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ജില്ലയിൽ ജിഎച്ച്എസ്എസ് പാലപ്പെട്ടി, ജിഎച്ച്എസ്എസ് തൃക്കാവ്, ജി എം എൽ പി എസ് കൂട്ടായി നോർത്ത്, ജി യു പി എസ് പുറത്തൂർ പടിഞ്ഞാറേക്കര, ജി എം യു പി എസ് പറവണ്ണ, ജി എഫ് എൽ പി എസ് പരപ്പനങ്ങാടി, ജി എം വി എച്ച് എസ് എസ് നിലമ്പൂർ, ജിവിഎച്ച്എസ് കീഴുപറമ്പ്, എന്നിവിടങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചത്. 21ന് വൈകിട്ട് 5 മണിക്ക് ശേഷം പ്രവർത്തന പരീക്ഷണത്തിന്റെ ഭാഗമായി സഹകരണങ്ങൾ മുഴങ്ങുമെന്നും പരിഭ്രാന്തർ ആകേണ്ടതില്ലെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button